കാല്‍നടയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു.

ബത്തേരി കൊളഗപ്പാറയില്‍ കാല്‍ നടയാത്രക്കാരന്‍ കാര്‍ ഇടിച്ച് മരിച്ചു.കൊളഗപ്പാറ താന്നിവയല്‍ രാഘവന്‍ (65) ആണ് മരിച്ചത്.ഇന്ന് രാവിലെ 11 മണിയോടെ കൊളഗപ്പാറ റോക്ക് വാലി ഹൗസിങ്ങ് കോളനിക്ക് സമീപമാണ് അപകടമുണ്ടായത്.റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് രാഘവനെ വാഹനമിടിച്ചത്.ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി.തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍