ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
മാനന്തവാടി വരടിമൂല പേടാപ്പാട്ട് സജിയുടെ ഭാര്യ സൗമ്യ (34) ആണ് വീടിനു സമീപത്തെ തോട്ടത്തില്‍ തൂങ്ങി മരിച്ചത്.കോട്ടത്തറ തെക്കുംതറ സ്വദേശിയാണ് സൗമ്യ.സൗമ്യയുടെ രണ്ടാം വിവാഹമാണ് സജിയുമായി. ആദ്യവിവാഹത്തില്‍ രണ്ട് മക്കളുണ്ട്.ഏയ്ഞ്ചല്‍,എബിന് എന്നിവരാണ് മക്കള്‍.മരണം സംബന്ധിച്ച് സൗമ്യയുടെ ബന്ധുക്കള്‍ മാനന്തവാടി പോലീസില്‍ പരാതി നല്കുമെന്നറിയിച്ചിട്ടുണ്ട്.പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി ജില്ലാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്ക്കാരത്തിനായി തെക്കും തറയിലേക്ക് കൊണ്ടുപോയി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍