ഒന്നേകാല്‍ കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
ബത്തേരി കലൂര്‍ 67 ഭാഗത്ത് വെച്ച് എക്സൈസ് നടത്തിയ പരിശോധനയില്‍ 1.200 കിഗ്രാം കഞ്ചാവുമായി മലപ്പുറം സ്വദേശിയായ യുവാവിനെ പിടികൂടി. തിരൂര്‍ ചാഞ്ചാത്ത് വീട്ടില്‍ സി ഫാറൂഖ് (28) നെയാണ് സുല്‍ത്താന്‍ ബത്തേരി എക്സൈസ് റെയിഞ്ച് സംഘം അറസ്റ്റ് ചെയ്തത്. തിരൂര്‍ ഭാഗത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കടക്കം കഞ്ചാവ് വില്‍പ്പന നടത്തുന്നയാളാണ് ഫാറൂഖെന്ന് എക്സൈസ് സംഘം പറഞ്ഞു. ഇന്‍സ്പെകടര്‍ വിആര്‍ ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ സിഇഓമാരായ എഎസ് അനീഷ്,ജോഷി തുമ്പാനം, എം സോമന്, ഇബി അനീഷ്, പികെ ചന്ദ്രന്, െ്രെഡവര്‍ റഹീം എന്നിവരാണ് കഞ്ചാവ് പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍