ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

ബത്തേരിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നമ്പിക്കൊല്ലി പൊട്ടക്കുനി വെള്ളാപ്പള്ളി വീട്ടില്‍ ലോറന്‍സിന്റെ മകന്‍ ജസ്റ്റിന്‍ ലോറന്‍സ് (26) ആണ് മരിച്ചത്.ഇന്നലെ രാത്രി 10.15 ഓടെ ബത്തേരി പാട്ടവയല്‍ റോഡില്‍ ഡയറ്റിന് സമീപമാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന കര്‍ണ്ണാടക ഗൂഡല്ലൂര്‍ സ്വദേശി വിനോദ്, നഗരം സ്വദേശി മഹേഷ് എന്നിവര്‍ക്ക് തലയ്ക്ക് സാരമായ പരുക്കേറ്റു. ഇരുവരെയും ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. മരണപ്പെട്ട ജസ്റ്റിന്‍ ഇലക്ട്രിക്കല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍