പൊങ്കാല സമര്‍പ്പണം നടത്തി
പുല്‍പ്പള്ളി ഇരുപ്പൂട് ശ്രീഭദ്രകാളി ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ നടന്ന പൊങ്കാല സമര്‍പ്പണത്തിന് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിന് ഭക്തര്‍ പങ്കെടുത്തു.അഭീഷ്ട വരദായിനിയായ അമ്മയുടെ തിരുസന്നിധിയില്‍ നടന്ന പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി പടിക്കവയലില് ഇല്ലത്ത് ശ്രീധരന് തിരുമേനി നേതൃത്വം നല്കി.തുടര്‍ന്ന് കലശം, നവകപൂജ,കലശാഭിഷേകം,പ്രസാദ ഊട്ട് എന്നിവ നടന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍