കഞ്ചാവുമായി യുവാവ് പിടിയില്‍; പിടിയിലായത് കാസര്‍കോഡ് സ്വദേശി;1.350 കി.ഗ്രാം കഞ്ചാവ് പിടികൂടി
ബത്തേരി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി പോലീസ് നടത്തിയ പരിശോധനയില്‍ 1.350 കി.ഗ്രാം കഞ്ചാവുമായി കാസര്‍കോഡ് സ്വദേശി പിടിയിലായി. കാസര്‍കോഡ് അടൂര്‍ മുള്ളരിയ വീട്ടില്‍ അസൈനാര്‍ (26) ആണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് ബത്തേരി കെഎസ്ആര്‍ടിസി ഗ്യാരേജിന്റെ പരിസരത്ത് വെച്ച് ഇന്ന് വൈകുന്നേരമാണ് അസൈനാറിനെ കഞ്ചാവ് സഹിതം പിടിച്ചത്. എസ്ഐ ആര്‍എന്‍ പ്രശാന്ത്, എഎസ്ഐ അബ്ദുള്‍ കലാം, എസ്.സി.പി.ഒ മാത്യു തുടങ്ങിയവരടങ്ങുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍