തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ കേന്ദ്രസേന റൂട്ട് മാര്‍ച്ച് നടത്തി
മാനന്തവാടി:ലോക് സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സുരക്ഷമുന്നൊരുക്കങ്ങളുടെ ഭാഗമായി കേന്ദ്ര സായുധസേനാ വിഭാഗമായ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും (ഐടിഡിപി), മാനന്തവാടി പോലീസും സംയുക്തമായി മാനന്തവാടിയില്‍ റൂട്ട് മാര്‍ച്ച് നടത്തി. ഐടിബിപി അസിസ്റ്റന്റ് കമാണ്ടര്‍ ഹോഷ്യാര്‍ സിങ്ങ് താക്കൂറിന്റെ നേതൃത്വത്തില്‍ 55 സായുധസേനാംഗങ്ങളും, മാനന്തവാടി പോലീസ് സേനയിലെ അംഗങ്ങളും റൂട്ട് മാര്‍ച്ചില്‍ അണിനിരന്നു. മാനന്തവാടി എ.എസ്.പി വൈഭവ് സക്സേന ഐ പി എസ് മാര്‍ച്ചിന് നേതൃത്വം നല്കി. പോലീസ് സ്റ്റേഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഗാന്ധിപാര്ക്ക്എരുമത്തെരുവ്ഡിഎഫ്ഒ ഓഫീസ് പരിസരംകാവ് ജംഗ്ഷന് വഴി തിരികെ സ്റ്റേഷനില്‍ സമാപിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍