കഫ് കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു.
കല്‍പ്പറ്റ:ലോക ക്ഷയ രോഗ ദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ വെച്ച് വായുജന്യ രോഗങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.ആര്.എം.ഒ ഡോ.നീതു ജോണ്‍ ക്ലാസ് നയിച്ചു.തുടര്‍ന്ന് ഹോസ്പ്പിറ്റല്‍ സൂപ്രണ്ട് ഡോ.അശ്വതി മാധവന് മാസ്ക്ക് വിതരണം ചെയ്ത് ഹോസ്പ്പിറ്റലില്‍ പ്രത്യേകമായി സജ്ജീകരിച്ച കഫ് കോര്ണറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.സീനിയര്‍ ട്രീറ്റ്മെന്റ് സൂപ്പര്‍വൈസര്‍ പി.എസ് ശാന്തി,സീനിയര്‍ ലാബ് സൂപ്പര്‍വൈസര്‍ കെ.ഷീജാസ്.ടി.ബി ഹെല്‍ത്ത് വിസിറ്റര്‍ ജി.കെ സുനിതാ, ഹെഡ് നേഴ്സ് ത്രേസ്യാ പാറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍