മാനന്തവാടി ബി.എഡ്.സെന്റര്‍ വാര്‍ഷികാഘോഷം മാര്‍ച്ച് 23 ന്
മാനന്തവാടി:കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി ക്യാമ്പസിലെ ടീച്ചര്‍ എജൂക്കേഷന്‍ സെന്റര്‍ (ബി. എഡ്. സെന്റര്‍) വാര്‍ഷികാഘോഷം മാര്‍ച്ച് 23 ശനിയാഴ്ചവൈകുന്നേരം അഞ്ച് മണിക്ക് സമഗ്ര ശിക്ഷ കേരള സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ.എ.പി കുട്ടികൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഗദ്ദിക കലാകാരന് പി.കെ കരിയന്‍ മുഖ്യാതിഥിയായിരിക്കും.കോഴ്സ് ഡയറക്ടര്‍ എ.സജിത്ത് അധ്യക്ഷം വഹിക്കും.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വയനാട് ജില്ലാ കോര്‍ഡിനേറ്റര്‍ വി സുരേഷ് കുമാര്‍,കൈറ്റ് വയനാട് കോര്‍ഡിനേറ്റര്‍ വി ജെ തോമസ്, മാനന്തവാടി ക്യാംപസ് ഡയറക്ടര്‍ ഡോ. പി കെ പ്രസാദന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.ഡോ. സീത കക്കോത്ത്, യു ശിവസുബ്രഹ്മണ്യം, എം നാരായണന്, കെ മിസ്വര്‍ അലി, കെ ജിദിന, കെ സനോജ്, പി എ വിശാഖ്, കെ പ്രിയജ എന്നിവര്‍ സംബന്ധിക്കും. എം സുധീഷ് സ്വാഗതവും കെ വി ആതിര നന്ദിയും പറയും. തുടര്‍ന്ന് അദ്ധ്യാപക വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍