ഓവുചാല്‍ നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നു;വ്യാപാരികള്‍ പ്രതിസന്ധിയില്‍
ടൗണ്‍ വികസനത്തിന്റെ ഭാഗമായി നടന്നുവരുന്ന ഓവുചാല്‍ നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നത് വെള്ളമുണ്ടയിലെ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നു. ടൗണിലെ വികസനത്തിന്റെ ഭാഗമായി വ്യാപാരികള്‍ കടകളുടെ മുന്‍ ഭാഗങ്ങള്‍ സ്വമേധയാ പൊളിച്ചുമാറ്റി നാടിന് മാതൃകയായിരുന്നു. എന്നാല്‍ ഓവുചാല്‍ നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നതിനാല്‍ വ്യാപാരികള്‍ കടുത്ത ബുദ്ധിമുട്ടാണ് നേരിടുന്നത്. കടയുടെ മുന്‍ ഭാഗങ്ങള്‍ പൂര്‍ണ്ണമായും പൊളിച്ചു മാറ്റിയതിനാല്‍ ഒരു ചെറിയ മഴ പെയ്താല്‍ പോലും കടയിലേക്ക് വെള്ളം കയറുന്ന അവസ്ഥയിലാണ്. പല കാരണങ്ങളാല്‍ ദിവസങ്ങളോളം മുടങ്ങിപ്പോയിരുന്ന ഓവുചാല്‍ നിര്‍മാണം ഇപ്പോള്‍ നടക്കുന്നുണ്ടെങ്കിലും വേഗത പോരായെന്ന പരാതിയാണ് വ്യാപകമായിട്ടുള്ളത്. മറ്റു വലിയ ടൗണുകളില്‍ നടക്കുന്നതുപോലെ രാത്രിയും പകലും പ്രവൃത്തി എടുത്ത് എത്രയും പെട്ടെന്ന് ഓവുചാല്‍ നിര്‍മാണം പൂര്‍ത്തീകരിക്കണം എന്നാണ് ഇപ്പോള്‍ വ്യാപാരികളുടേയും കാല്‍നടയാത്രികരുടേയും ആവശ്യം. ഓവുചാല്‍ നിര്‍മ്മാണം നടക്കുന്നതിനാല്‍ ഓട്ടോറിക്ഷ തൊഴിലാളികളും ദുരിതത്തിലാണ്. ഓട്ടോകള്‍ പലസ്ഥലങ്ങളിലും പാര്‍ക്ക് ചെയ്യേണ്ട അവസ്ഥയിലാണ് നിലവില്‍ ഓട്ടോ തൊഴിലാളികള്‍. ഇതുപലപ്പോഴും ഗതാഗത തടസ്സത്തിനും കാരണമാകുന്നുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍