യാത്രയയപ്പ് നല്കി
പുല്‍പ്പള്ളി: മൂന്നു ദശാബ്ദത്തോളം പഴശ്ശിരാജ കോളേജില്‍ സേവനം അനുഷ്ടിച്ച ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും യാത്രയയപ്പ് നല്കി.പ്രിന്‍സിപ്പാള്‍ ഡോ.എ.ഒ.റോയിയും സി.ഇ.ഒ. ഫാ. ടോണി കോഴിമണ്ണിലും മൂന്നു വര്‍ഷത്തെ സേവനത്തിനുശേഷവും ഇംഗ്ലീഷ് വിഭാഗം തലവന്‍ പ്രൊഫസര്‍ എം.എം സലീല്‍,പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം തലവന്‍ ഡോ.കെ.പി സാജു,ഓഫീസ് സൂപ്രണ്ടന്റ് പി.ആര് ബാബു,ഓഫീസ് സ്റ്റാഫ് സി. രാധാകൃഷ്ണന് എന്നിവര്‍ മുപ്പത് വര്‍ഷത്തെ സേവനത്തിനൊടുവിലുമാണ് കലാലയത്തിന്റെ പടിയിറങ്ങുന്നത് കോളേജ് ഐ.ക്യു.എ.സി. കോഡിനേറ്റര്‍ ഡോ. എം.ആര്. ദിലീപ് അധ്യക്ഷനായ യാത്രയയപ്പ് ചടങ്ങ് ബത്തേരി രൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ മാത്യു അറമ്പാന്കുടിയില് ഉദ്ഘാടനം ചെയ്തു. കോളേജ് ബര്‍സാര്‍ ഫാ. ജോര്‍ജ് ആലുംമൂട്ടില്‍, ചീഫ് ബര്‍സാര്‍ ഫാ. തോമസ് മന്നിതോട്ടം, അദ്ധ്യാപകരായ സനൂപ് കുമാര്‍ പി.വി., ഫാ. കുര്യാക്കോസ്, പുതുതായി ചാര്‍ജ് എടുക്കുന്ന സി.ഇ.ഒ. വര്‍ഗീസ് കൊല്ലമാവുടിയില്‍ എന്നിവര്‍ സംസാരിച്ചു. വിരമിക്കുന്നവര്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്കി ആദരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഷെല്‍ജി മാത്യു സ്വാഗതവും ലിസി പി.കെ. നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍