വിമുക്തി കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു
വിമുക്തി ലഹരിവര്‍ജ്ജന മിഷന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി എക്സൈസ് സര്‍ക്കിള്‍,ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോരിറ്റി,മീനങ്ങാടി ഗവ.യു.പി. സ്ക്കൂള് എന്‍.എസ്.എസ് യൂണിറ്റ് എന്നിവരുമായി ചേര്‍ന്ന് സുല്‍ത്താന്‍ ബത്തേരി എക്സൈസ് റെയ്ഞ്ച് ഓഫീസ് മീനങ്ങാടി ഗവ.യു.പി സ്ക്കൂളില്‍ കുട്ടികളില്‍ ലഹരി വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും, കുട്ടികളിലെ സര്‍ഗ്ഗാത്മകത വളര്‍ത്തുന്നതിനുമായി 'വിമുക്തി കോര്‍ണര്‍ ഉദ്ഘാടനം ചെയതു.ജില്ലാ സബ് ജഡ്ജ് കെ.പി സുനിത ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.പ്രസ്തുത ചടങ്ങില്‍ ലഹരിയില്‍ നിന്നും കായിക ലഹരിയിലേക്ക് എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ സക്കുളിലെ ആദിവാസി വിഭാഗത്തിലെ കുട്ടികളുടെ ഫുട്ബോള്‍ ടീമിന് സ്പോര്‍ട്സ് കിറ്റ് വിതരണം ചെയ്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിമ്മി ജോസഫ് ക്വിറ്റ് വിതരണം നിര്‍വഹിച്ചു.അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ വി.കെ. മണികണ്ഠന് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍