പുല്‍പ്പള്ളി ടൗണില്‍ ട്രാഫിക് നിയമം ശക്തമാക്കണം:കേരള സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷന്
പുല്‍പ്പള്ളി: ടൗണ്‍ വികസനത്തിനായി പുല്‍പ്പള്ളി പഞ്ചായത്ത് നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണം അധികൃതരുടെ അനാസ്ഥമൂലം കുത്തഴിഞ്ഞ നിലയിലാണെന്ന് കേരള സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷന് പുല്‍പ്പള്ളി പഞ്ചായത്ത് കമ്മിറ്റി. ട്രാഫിക് ജംഗ്ഷന് മുതല്‍ താഴെയങ്ങാടി വരെ നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ വച്ച സ്ഥലത്ത് പ്രൈവറ്റ് വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്യുന്നതുമൂലം വലിയ വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ പറ്റത്തവിധം ട്രാഫിക് ബ്ലോക്ക് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ട്രാഫിക് പരിഷ്കരണം കര്‍ശനമാക്കാന്‍ അധികൃതര്‍ മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു.സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം മുഴുവന്‍ തയ്യല്‍ തൊഴിലാളികളും ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തുവാനും യോഗം തീരുമാനിച്ചു. കേരള സ്റ്റേറ്റ് ടൈയ്ലേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് മോഹന്‍ ദാസ് ഉദ്ഘാടനം ചെയ്തു. ജോസ് കുറ്റിയാക്കോണില് അധ്യക്ഷത വഹിച്ചു. എല്‍സി ഏബ്രാഹാം, എം.എസ്. സിനി, ജയചന്ദ്രന്, പി.പി. ഷീജ, ത്രേസ്യാമ്മ, രത്നകുമാര്‍, ലിജി സാബു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍