ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും നടത്തി
വിമുക്തി ലഹരിവര്‍ജ്ജന മിഷന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി എക്സൈസ് റെയ്ഞ്ച് ഓഫീസ് നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ മുത്തങ്ങ പൊന്‍ കുഴി പണിയ കോളനിയില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും ഇക്റ ഹോസ്പ്പിറ്റലിന്റെ സഹായത്തോടെ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.ഇക്റ ജനറല്‍ മാനേജര്‍ ഡോ.നിയാസ്,ഡോ.ജാവേദ്,ട്രൈബല്‍ പ്രൊമോട്ടര്‍ നിഷ, ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ ഗൗരി എന്നിവര്‍ നേതൃത്വം നല്കി.അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ വി.കെ മണികണ്ഠന്,സിവില്‍ എക്സൈസ് ഓഫീസര്‍ ജോഷി തുമ്പാനം എന്നിവര്‍ ലഹരി വിരുദ്ധ ക്ലാസെുത്തു.നൂറോളം കോളനി നിവാസികളും പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍