ലഹരിക്കെതിരെ കായിക ലഹരി; വോളി ഫെസ്റ്റ് നടത്തി
സുല്‍ത്താന്‍ ബത്തേരി സര്‍ക്കിള്‍ ഓഫീസിന്റെ വിമുക്തിമിഷന്റെ ഭാഗമായി യുവജനങ്ങളെ ലഹരിയുടെ വഴിയില്‍ നിന്നും മോചിപ്പിക്കുന്നതിന്റെ ഭാഗമായി 'ലഹരിക്കെതിരെ കായിക ലഹരി ' എന്ന പദ്ധതിയുടെ ഭാഗമായി മരക്കടവ് ശിവപുരം വോളി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ വി.കെ മണികണ്ഠന് ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡണ്ട് ജോഷി അദ്ധ്യക്ഷത വഹിച്ചു.പ്രിവന്റീവ് ഓഫീസര്‍ സി.കെ.ഷാജി സംസാരിച്ചു.വനിതാ വിഭാഗത്തില്‍ വയനാട് ടീമും,പുരുഷ വിഭാഗത്തില്‍ ഉദയ ചെറ്റപ്പാലം ടീമും വിജയിച്ചു.വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍