ബസ്സില്‍ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവ് പിടികൂടി
ബംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന കര്‍ണ്ണാടക ആര് ടി സി ബസ്സില്‍ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവ് പിടികൂടി. മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ച് ഇന്ന് രാവിലെ എക്സൈസ് ഇറ്റലിജന്സും മുത്തങ്ങ ചെക്ക് പോസ്റ്റ് ജീവനക്കാരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ബസ്സിലെ ലഗേജുകള്‍ സൂക്ഷിക്കുന്നിടത്ത് ഉടമസ്ഥരില്ലാത്ത നിലയിലുണ്ടായിരുന്ന ബാഗിലാണ് കഞ്ചാവ് കണ്ടെത്തിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് ബൈജു, പ്രിവന്റീവ് ഓഫിസര്‍മാരായ ഏലിയാസ് ,അബുള്‍ സലിം വി.ആര് ബാബുരാജ് ,പി എസ് വീനിഷ് സി.ഇ.ഒ മാരായ രജീഷ് ,എ.സി രജിത്ത് സി.കെ, െ്രെഡവര്‍ ബീരാന് കോയ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.പ്രതിയെ കുറിച്ച് സൂചന ലഭിക്കാന്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു കൊണ്ടുള്ള അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍