ജനമൈത്രി പോലീസ് യാത്രയയപ്പ് നല്കി
പനമരം പോലീസ് സ്റ്റേഷനില്‍ നിന്നും പ്രൊമോഷന് ലഭിച്ച് സ്ഥലം മാറിപ്പോകുന്ന ജനമൈത്രി പോലീസ് ഉദ്യോഗസ്ഥന് ദാമോദരന്‍ ചിക്കല്ലൂരിന് യാത്രയയപ്പ് നല്കി.പനമരം സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ സബ് ഇന്‍സ്പെക്ടര്‍ സജിത്ത് ജനമൈത്രി പോലീസിന്റെ മൊമെന്റോ ദാമോദരന്‍ ചീക്കല്ലൂരിന് നല്കി ആദരിച്ചു.ഇതോടനുബന്ധിച്ച് ചേര്‍ന്ന യോഗം എസ്.ഐ സജിത്ത് ഉദ്ഘാടനം ചെയ്തു.എഎസ് ഐ അബ്ദുറഹ്മാന് അധ്യക്ഷത വഹിച്ചു. അ സൈനാര്‍ വെള്ളേരി സ്വാഗതം ആശംസിച്ചു കേരളാ പോലീസ് ജില്ലാ കമ്മിറ്റി അംഗം അയ്യൂബ് സ്റ്റേഷന് ചാര്‍ജ്ജ് മെര്വിന് ഗഇ അബ്ദുല്‍ മജീദ് ,മനോജ് ,സുരേഷ് ,ആശംസാ പ്രസംഗം നടത്തി, മാധ്യമ പ്രവര്ത്തകന് മഹറൂഫ് പനമരം നന്ദിയും പറഞ്ഞു. പ്രളയ സമയത്ത് ജനമൈത്രി പോലീസ് നടത്തിയ സേവന പ്രവര്‍ത്തനം വിവരിച്ച് കൊണ്ട് ദാമോദരന്‍ ചീക്കല്ലൂര്‍ മറുപടി പ്രസംഗം നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍