വി.യു ജോയി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു
സിപിഐഎം മുന്‍ അനുഭാവിയും മാനന്തവാടി നഗരസഭ കൗണ്‍സിലറുമായ വി.യു ജോയി കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഎം പാര്‍ട്ടിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് നരസഭയിലെ പുത്തന്‍പുര ഡിവിഷനില്‍ നിന്നും സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി നിന്ന് മത്സരിച്ച വ്യക്തിയാണ് ജോയി. കോണ്‍ഗ്രസ് നേതാവ് പിവി ജോണ്‍ മത്സരിച്ച് ദയനീയ തോല്‍വി ഏറ്റുവാങ്ങിയ ഡിവിഷനാണിത്. ഇന്ന് ബ്ലോക് കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന ചടങ്ങില്‍വെച്ച് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന് എംഎല്‍എയില്‍ നിന്നും വി.യു ജോയി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. മുന്‍ മന്ത്രിയും എഐസിസി അംഗവുമായ പികെ ജയലക്ഷ്മി അഡ്വ.എന്‍.കെ.വര്‍ഗീസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം.ജി ബിജു,മണ്ഡലം പ്രസിഡണ്ട് ഡെന്നിസണ്‍ കണിയാരം എന്നിവര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍