റോഡില്‍ വേഗതനിയന്ത്രണ സംവിധാനം സ്ഥാപിക്കണമെന്ന് പ്രദേശവാസികള്‍
നിരന്തരം വാഹനങ്ങള്‍ അമിത വേഗതയില്‍ കടന്നുപോകുന്ന സുല്‍ത്താന്‍ ബത്തേരി സെന്റ് മേരിസ് കോളേജ് റോഡില്‍ ഹംപ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പൊതുമരാമത്ത് എഇ ക്ക് നിവേദനം നല്കി. പ്രസ്തുത റോഡരികിലായി ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് കോളേജുകളും 3 സ്കൂളുകളും സ്ഥിതി ചെയ്യുന്നുണ്ട്. നവീകരണ പ്രവൃത്തി നടക്കുന്ന റോഡില്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ വാഹനങ്ങള്‍ അമിതവേഗതയില്‍ പോകുമെന്നുറപ്പുള്ളതിനാല്‍ അപകട സാധ്യത മുന്‍നിര്‍ത്തി ഇവിടെ നിര്‍ബന്ധമായും ഹമ്പ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍