ഓലഞ്ചേരിയില്‍ കാട്ടുതീ; തീകെടുത്താനുള്ള ശ്രമം പുരോഗമിക്കുന്നു
തിരുനെല്ലി പഞ്ചായത്തിലെ ഓലഞ്ചേരിയില്‍ റവന്യൂഭൂമിയലെ തുറസ്സായ സ്ഥലത്ത് തീപിടിച്ചു. പെട്ടെന്ന് വ്യാപിച്ച തീ സമീപത്തെ വനമേഖലയിലേക്കും കടന്നിട്ടുണ്ട്. മാനന്തവാടിയില്‍ നിന്നുമുള്ള അഗ്നിശമന സേനയുടേയും നാട്ടുകാരുടേയും സംയുക്ത നേതൃത്വത്തില്‍ തീ കൂടുതല്‍ പടരാതിരിക്കാനുള്ള പ്രതിരോധപ്രവര്‍ത്തങ്ങള്‍ നടത്തിവരികയാണ്. തീ കൂടുതല്‍ വനത്തിലേക്ക് വ്യാപിക്കാതിരിക്കാന്‍ ഫയര്‍ലൈനുകളും മറ്റും സ്ഥാപിച്ചിട്ടുണ്ട്. ഉണങ്ങിവരണ്ടിരിക്കുന്ന പ്രദേശവുമായതിനാലും,കടുത്ത വേനലായതിനാലും വളരെവേഗംതന്നെ പ്രദേശത്ത് തീ വ്യാപിക്കുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍