വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് നാളെ തുടക്കമാവും
വയനാടിന്റെ ദേശീയ മഹോത്സവമായ മാനന്തവാടി ശ്രീ വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് നാളെ (മാര്‍ച്ച് 15) തുടക്കമാവും.ഉത്സവത്തിന് മുന്നോടിയായി പാണ്ടിക്കടവ് ശ്രീ പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള തിരുവായുധം എഴുന്നെള്ളിപ്പ് ഇന്ന് നടക്കും.ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര ഉത്സവാഘോഷ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മാര്‍ച്ച് 15 മുതല്‍ 28 വരെയാണ് വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം നടക്കുന്നത് 15 ന് രാവിലെ 9.30ന് താഴെ കാവിന് സമീപം ആഘോഷ കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം സബ്ബ് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ് ഉദ്ഘാടനം ചെയ്യും. ദിവസവും മേലെക്കാവിലും താഴെ കാവിലെ ഓപ്പണ്‍ സ്റ്റേജിലും വ്യത്യസ്തങ്ങളായ പരിപാടികള്‍ നടക്കും മേലെ കാവില്‍ ദിവസവും ക്ഷേത്രആചാരങ്ങളുമായി ബന്ധപ്പെട്ട പരിപാടികളാണ് നടക്കുക ചിത്രരചന, അക്ഷരശ്ലോക മത്സരം, തിരുവാതിര, ആദ്ധ്യാത്മിക പ്രഭാഷണം, നങ്ങ്യാര്‍ കൂത്ത്, ഓട്ടന്തുള്ളല്, ചാക്ക്യാര്‍കൂത്ത് തുടങ്ങിയ പരിപാടികള്‍ മേലെക്കാവില്‍ ദിവസവും ഉണ്ടാവും. താഴെ കാവില്‍ നൃത്തനൃത്ത്യങ്ങള്‍, കലാസന്ധ്യാ ,ഗാനമേള തുടങ്ങിയ പരിപാടികളും നടക്കും. ഉത്സവത്തിന്റെ ഏഴാം ദിവസമായ മാര്‍ച്ച് 21 ന് താഴെ കാവില്‍ കൊടിയേറ്റം നടക്കും. 24 ന് ഒപ്പനയ്ക്ക് പോകും 25 ന് ഒപ്പന വരവും നടക്കും .അന്ന് വൈക്കീട്ട് 6.30ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ.വാസു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും .28ന് താലൂക്കിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള അടിയറ വരവുകളും നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ആഘോഷ കമ്മറ്റി പ്രസിഡന്റ് അഡ്വ: എം.വേണുഗോപാല്‍,സെക്രട്ടറി പി.വി.സുരേന്ദ്രന്, വൈസ് പ്രസിഡന്റ് സന്തോഷ് ജി നായര്‍, ട്രസ്റ്റിമാരായ ഏച്ചോം ഗോപി.ഇ.പി.മോഹന്‍ദാസ്, എക്സിക്യൂട്ടീവ് ഓഫീസര്‍ എം.മനോഹരന് തുടങ്ങിയവര്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍