ഗ്ലോക്കോമ വാരാചരണം; ജില്ലാതല ഉദ്ഘാടനം
വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും കുടുംബക്ഷേമ സൊസൈറ്റി (അന്ധത നിയന്ത്രണം )യുടെയും ദേശീയ ആരോഗ്യമിഷന്റെയും പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്തഭിമുഖ്യത്തില്‍ ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.രേണുക.ആര് പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നിര്‍വഹിച്ചു.ജില്ലാ ഓഫ്താല്‍മിക് സര്ജന് ഡോ.റൂബി,ജില്ലാ ഓഫ്താല്‍മിക് കോ ഓര്‍ഡിനേറ്റര്‍ വിമല്‍ റോയ് വി.പി, പനമരം സാമൂഹികാരോഗ്യ കേന്ദ്ര മെഡിക്കല്‍ ഓഫീസര്‍ ഡോ. അപര്‍ണ,ഒപ്റ്റോമെട്രിസ്റ്റ് ക്രിസ്റ്റീന എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഡോ. റൂബിയുടെ നേതൃത്വത്തില്‍ നേത്ര പരിശോധന ക്യാമ്പും,ഗ്ലോക്കോമ സ്ക്രീനിങ് പരിശോധനയും നടന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍