മികച്ച അങ്കണ്‍വാടി ഹെല്‍പ്പര്‍ക്കുള്ള അവാര്‍ഡ് വി.എ. സുശീലക്ക്
പനമരം: മികച്ച അങ്കണ്‍വാടി ഹെല്‍പ്പര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് വി.എ. സുശീലക്ക്. നടവയല്‍ ആലുങ്കല്‍താഴെ അങ്കണവാടിയിലെ ഹെല്പറാണ് സുശീല. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആരോഗ്യകുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജയില്‍ നിന്ന് അവാര്‍ഡും പ്രശസ്തിപത്രവും 5000 രൂപയുടെ കാഷ് അവാര്‍ഡും വി.എ. സുശീല ഏറ്റുവാങ്ങി. ആലുങ്കല്‍താഴെ അങ്കണ്‍വാടിയുടെ പ്രവര്‍ത്തനത്തിനുള്ള രണ്ടാമത്തെ സര്‍ക്കാര്‍ ബഹുമതി കൂടിയാണിത്. മികച്ച അങ്കണ്‍വാടി വര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ഈ അങ്കണ്‍വാടിയിലെ രത്നകുമാരിക്ക് രണ്ടു വര്‍ഷം മുമ്പ് ലഭിച്ചിരുന്നു. വയനാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള അങ്കണവാടിയാണ് ആലുങ്കല്താഴെയിലേത്.വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും മാതാപിതാക്കള്‍ ഇവിടെ കുട്ടികളെ എത്തിക്കുന്നുണ്ട്. ജോലിയിലുള്ള ആത്മാര്‍ത്ഥത, മികച്ച സേവനം, കുട്ടികളുടെ പോഷണത്തിലുള്ള പങ്ക് തുടങ്ങിയ ഘടകങ്ങളാണ് അങ്കണവാടി ജീവനക്കാരെ അവാര്‍ഡിന് അര്‍ഹരാക്കിയത്. പനമരം ചങ്ങാടക്കടവില്‍ കമ്പംതൊടി വീട്ടില്‍ പരേതനായ കൃഷ്ണന്റെ ഭാര്യയാണ് സുശീല. കഴിഞ്ഞ പ്രളയത്തില്‍ ഇവരുടെ വീട് പര്‍ണമായും തകര്‍ന്നിരുന്നു. സന്നദ്ധ സംഘടനകളുടെ സഹായത്താല്‍ നര്‍മിച്ച താല്‍ക്കാലിക ഷെഡിലാണിപ്പോള്‍ താമസം. വിവിധ ആളുകളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെ വീട് നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍