വനിതാ ദിനാചരണം നടത്തി
മീനങ്ങാടി:ജെ.സി.ഐ മീനങ്ങാടി റോയലിന്റെ ആഭിമുഖ്യത്തില്‍ മീനങ്ങാടി എല്‍ദോ മാര്‍ ബസോലിയോസ് കോളേജില്‍ അന്താരാഷ്ട്ര വനിതാ ദിനം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു.മിനി മാരത്തോണോടുകൂടി ആരംഭിച്ച ചടങ്ങില്‍ മെന്‍സ്ട്രല്‍ ഹെല്‍ത്ത് എന്ന വിഷയത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജനാര്ദനന് ക്ലാസെടുത്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മിനി ജോണ്സന്,കെ.എം കുര്യാക്കോസ്,പ്രൊഫ.പ്രേംജി ഐസക്,ഫാ.അനില്‍,പ്രവീണ്‍ പി.പി,ദീപ സനോജ്, മനു പാമ്പാനി,സിന്ധു അജിത് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍