വയനാട് ലോകസഭാ മണ്ഡലത്തില്‍ 13,25,788 വോട്ടര്‍മാര്‍ വയനാട് ജില്ല തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു

കല്‍പ്പറ്റ:ലോക സഭാ തെരഞ്ഞെടുപ്പിനായി ജില്ലയൊരുങ്ങുന്നു.സംസ്ഥാനത്ത് ഏറ്റവും കുറവ് വോട്ടര്‍മാരുള്ള ജില്ലയെന്ന നിലയിലും വയനാട് ശ്രദ്ധിക്കപ്പെടുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനുവരി 30 വരെ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയിലെ കണക്കനുസരിച്ച് വയനാട് ലോകസഭാ മണ്ഡലത്തില്‍ 1325788 വോട്ടര്‍മാരാണുള്ളത്. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങള്‍ക്ക് പുറമേ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്,നിലമ്പൂര്‍,വണ്ടൂര്‍ എന്നീ നിയോജകമണ്ഡലങ്ങളും ഉള്‍പ്പെട്ടതാണ് വയനാട് ലോകസഭാ മണ്ഡലം. 6,55,786 പുരുഷ വോട്ടര്‍മാരും 6,70,002 സ്ത്രീ വോട്ടര്‍മാരുമാണ് വയനാട് ലോകസഭാ മണ്ഡലത്തില്‍ ആകെയുള്ളത്. വയനാട് ജില്ലയില്‍ നിന്നും 5,81,245 വോട്ടര്‍മാരാണ് പട്ടികയിലുളളത്. വോട്ടര്‍ പട്ടിക അന്തിമമല്ല. നാമ നിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുളള അവസാന തിയ്യതിയായ മാര്‍ച്ച് 25 വരെ അപേക്ഷ നല്‍കുന്നവരെ കൂടി ഉള്‍പ്പെടുത്തി പുതിയ വോട്ടര്‍പട്ടിക കമ്മീഷന്‍ പ്രസിദ്ധീകരിക്കും. നിലവില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് വണ്ടൂര്‍ നിയോജകമണ്ഡലത്തിലാണ.് 210051 പേരാണ് ഇവിടെയുള്ളത്. കുറവ് തിരുവമ്പാടി നിയോജക മണ്ഡലത്തിലാണ്. 1,65,460 വോട്ടര്‍മാരാണ് ഇവിടെയുള്ളത്.
വണ്ടൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീവോട്ടര്‍മാരുള്ളത്. ഏറനാട് നിയോജക മണ്ഡലം ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. വയനാട് മണ്ഡലത്തിലുള്‍പ്പെടുന്ന 7 നിയമസഭാ മണ്ഡലങ്ങളിലെയും ഇപ്പോഴുള്ള പുരുഷ വോട്ടര്‍മാര്‍ - സ്ത്രീ വോട്ടര്‍മാര്‍ - മൊത്തം വോട്ടര്‍മാര്‍ എന്നീ ക്രമത്തില്‍.
മാനന്തവാടി : 90783, 91678, 182461.
സു.ബത്തേരി : 102744, 105537, 208281.
കല്‍പ്പറ്റ : 93357, 97146, 190503.
തിരുവമ്പാടി : 82183, 83277, 165460.
ഏറനാട് : 84113, 82207, 166320.
നിലമ്പൂര്‍ : 99142, 103570, 202712.
വണ്ടൂര്‍ : 103464, 106587, 210051.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍