ബത്തേരി ജെസിഐ ചെസ് ചാമ്പ്യന്‍ഷിപ്പ് നടത്തി
സുല്‍ത്താന്‍ ബത്തേരി: ജെസിഐ സംഘടിപ്പിച്ച ജില്ലാതല ചെസ് ചാമ്പ്യന്‍ഷിപ്പില്‍ 18 വയസില്‍ താഴെ വിഭാഗത്തില്‍ അശ്വിന് ബിജു, ആബേല്‍, ശ്രീരാഗ് പദ്മന്, ആനന്ദ്രാജ്, ജൂനിയര്‍ വിഭാഗത്തില്‍ ആതിര രവീന്ദ്രന്, ഋഷികേശ്, നന്ദു കൃഷ്ണ, കെ.എര്. വിഷ്ണു എന്നിവര്‍ യാഥാക്രമം ഒന്നു മുതല്‍ നാലുവരെ സ്ഥാനങ്ങള്‍ നേടി. 14 അന്തര്‍ദേശീയ ഫിഡെ റേറ്റഡ് താരങ്ങള്‍ അടക്കം 57 പേര് പങ്കെടുത്തു. രണ്ടു വിഭാഗത്തിലും ആദ്യ രണ്ടു സ്ഥാനക്കാര്‍ക്കു സ്മാര്‍ട്ട് ഫോണ്‍ സമ്മാനമായി നല്കി. മംഗോ ഫോണ്‍ എംഡി ആന്റോ അഗസ്റ്റിന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ജെസിഐ യൂണിറ്റ് പ്രസിഡന്റ് രൂപേഷ് കെ. ഡേവിഡ് അധ്യക്ഷത വഹിച്ചു.ഇന്ത്യന്‍ ചെസ് അക്കാഡമി പ്രസിഡന്റ് പി.എസ്. വിനീഷ്, സെക്രട്ടറി വി.ആര്. സന്തോഷ്, ജോയിന്റ് സെക്രട്ടറി ആര്. രമേശ്, കെ. മനീഷ്, ഇ്ഷിബിന്, സഫീര്‍ പഴേരി, ജെസിഐ സെക്രട്ടറി മേബിള്‍ ഏബ്രഹാം എന്നിവര്‍ സംസാരിച്ചു. മംഗോ ഫോണ്‍ ഡയറക്ടര്‍ റോജി അഗസ്റ്റിന് സമ്മാനദാനം നിര്‍വഹിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍