ജോസഫ് ചെറിയാന് അനുസ്മരണവും നേതൃത്വ പരിശീലന ക്യാമ്പും നടത്തി.
ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷന് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യ ത്തില്‍ ബേത്തരിയില് വെച്ച് എ.കെ.പി.എ സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയാന് അനുസ്മരണവും യൂണിറ്റ്,മേഖല, ജില്ലാതല ഭാരവാഹികള്‍ക്ക് വേണ്ടിയുള്ള നേതൃത്വ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു. പരിപാടി എ.കെ.പി.എസംസ്ഥാന ജനറല്‍ സെക്രട്ടറി ജോയി ഗ്രെയ്സ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി രാജു അദ്ധ്യക്ഷത വഹിച്ചു.'സംഘടനാ നേതൃത്വവും ഭരണഘടനയും' എന്ന വിഷയ െത്ത ആസ്പദമാക്കി എ.കെ.പി.എ മുന്‍ സംസ്ഥാന പ്രസിഡന്റ് എം. ജി. രാജു ക്ലാസെടുത്തു. ചടങ്ങില്‍ 2019-20 വര്‍ഷ െത്ത ഐഡന്റിറ്റികാര്‍ഡ് ജില്ലാതല ഉദ്ഘാടനം സംസ്ഥന സെക്രട്ടറി എം. എം വിനോദ് കുമാര്‍ ജില്ലയിലെ മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ ദാസ് പുല്‍പ്പള്ളിക്ക് നല്കി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം. പ്രശാന്ത്, സംസ്ഥാന കമ്മിറ്റിഅംഗം എം. കെ സോമന്, മധു ബേത്തരി,കെ.റ്റി ബാബു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍