വനിതാ ദിനാഘോഷവും ഗര്‍ഭാശയഗള ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പും നടത്തി
അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വനിതാ ദിനാഘോഷവും ഗര്‍ഭാശയഗള ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പും നടത്തി. ഗൈനക്കോളജി ഡോക്ടര്‍മാരുടെ സംഘടനയായ ഒ.ബി.ജി ക്ലബ്ബ്, സുല്‍ത്താന്‍ ബത്തേരി ലയണ്‍സ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഒ.ബി.ജി ക്ലബ്ബ് ജില്ലാ പ്രസിഡന്റ് ഡോ. ഓമന മധുസൂദനന് ഉദ്ഘാടനം ചെയ്തു.ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര് രേണുക മുഖ്യാതിഥിയായിരുന്നു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ദാഹര്‍ മുഹമ്മദ്, പ്രഫ. വര്‍ഗീസ് വൈദ്യന്, ബേബി ടി വര്‍ഗീസ്, ഡോ. ശിവകുമാര്‍, ഡോ. മേഴ്സി ജോര്‍ജ്, ഡോ. ടിന്റു, ഡോ. ലിപ്സി പോള്‍, എല്‍ദോസ് ബേസില്‍ വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പില്‍ നൂറിലധികം പേര് കാന്‍സര്‍ സ്ക്രീനിങ് നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍