ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സൗജന്യ സ്പെഷ്യല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി
സുല്‍ത്താന്‍ ബത്തേരി നഗരസഭ, ചെതലയം പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവ സംയുക്തമായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സൗജന്യ സ്പെഷ്യല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.ബത്തേരി പൂളവയല്‍ ലാഡര്‍ റിസോര്‍ട്ടില്‍ വെച്ച് സംഘടിപ്പിച്ച ക്യാമ്പില്‍ രക്തസമ്മര്ദ്ധംഷുഗര്,ബോഡി മാസ് ഇന്‍ഡക്സ് ,മലേറിയ,മന്ത് രോഗം തുടങ്ങിയക്കുള്ള പരിശോധന നടത്തി.ബത്തേരി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്മാന് ബാബു അബ്ദു റഹിമാന്‍ ക്യാമ്പ് ഉത്ഘാടനം ചെയ്തു.യോഗത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബ്ദു സ്വാഗതം ആശംസിച്ചു.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബെന്നി,ഇമ്മാനുവല്‍,ബജിത്ത് കുമാര്‍,ജെ.പി.എച്ച്.എന്‍ മാരായ സുജ,ഷീജ ,ദേവകി,മഞ്ജു,ആന്‍സി എന്നിവര്‍ പങ്കെടുത്തു.പരിപാടിയോടനുബന്നിച്ച് മാനന്തവാടി ഡി വി സി യൂനിറ്റിന്റെ ഫൈലേറിയ രക്ത പരിശോധനയും, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സും നടത്തി.തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ : നിതിന്‍ പരിശോധന നടത്തിയ ശേഷം ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍