കഞ്ചാവുമായി മദ്ധ്യവയസ്ക്കന് പിടിയില്‍.
ബസ്സില്‍ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി മദ്ധ്യവയസ്ക്കന് പിടിയില്‍.ബത്തേരി കുപ്പാടി സ്വദേശി മേലെത്തൊടിയില്‍ വീട്ടില്‍ മുഹമ്മദാലി (55) യെയാണ് സുല്‍ത്താന്‍ ബത്തേരി എക്സൈസ് റെയ്ഞ്ച് പാര്‍ട്ടി അറസ്റ്റ് ചെയ്തത്.വാഹന പരിശോധനയില്‍ പാട്ടവയലില്‍ നിന്ന് ബത്തേരിയിലേക്ക് വരികയായായിരുന്ന കെ.എസ്.ആര്.ടി.സി ബസ്സില്‍ നിന്നാണ് ഇയാളെ പിടി കൂടിയത്.ബത്തേരിയിലും പരിസര പ്രദേങ്ങളിലുമുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്കടക്കം കഞ്ചാവ് വില്‍പ്പന നടത്തുന്നയാളാണ് മുഹമ്മദാലി യെന്ന് എക്സൈസ് സംഘം പറഞ്ഞു. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ വി.കെ മണികണ്ഠന്റെ നേതൃത്യത്തിലാണ് പരിശോധന നടത്തിയത് പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.ജി ശശികുമാര്‍ ,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനീഷ് . എ. എസ്, വിനോദ് .പി.ആര്, ജോഷി തുമ്പാനം, സുധീഷ് കെ .കെ എന്നിവര്‍ പങ്കെടുത്തു.പ്രതിയെ സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍