മീനങ്ങാടി ഫുട്ബോള്‍ അക്കാദമി റണ്ണേഴ്സ് അപ്പായി
കോഴിക്കോട് ചെറുവണ്ണൂരില്‍ വെച്ച് നടന്ന അഡ്രസസ് കിഡ് ഫെസ്റ്റ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ അണ്ടര്‍ 14 വിഭാഗത്തില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഫുട്ബോള്‍ അക്കാദമി റണ്ണേഴ്സ് അപ്പായി.ഫൈനലില്‍ തെരട്ടുമ്മല് ഫുട്ബോള്‍ അക്കാദമിയോട് മറുപടിയില്ലാത്ത 1 ഗോളിന് പരാചയപ്പെട്ടു.48 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണ്ണമെന്റിലാണ് മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ കുട്ടികള്‍ മികച്ച നേട്ടം കൊയ്തെടുത്തത്.കോച്ച് ബിനോയിയുടെ ചിട്ടയായ പരിശീലനത്തിന് കീഴിലാണ് കുട്ടികള്‍ കാല്പന്ത് കളിയില്‍ ഈ നേട്ടം കൈവരിച്ചത്.ടൂര്‍ണ്ണമെന്റിലെ മികച്ച ഗോള്‍ കീപ്പറായി അഭിനന്ദിനെ തിരഞ്ഞെടുത്തു.കഴിഞ്ഞയാഴ്ച ഫറോഖില്‍ വച്ച് നടന്നഡഅണ്ടര്13 വിഭാഗത്തിലും കേരളത്തിലെ വമ്പന്‍ ടീമുകളോട് പോരാടി അക്കാഡമിയുടെ കുട്ടികള്‍ ചാമ്പ്യന്മാരായിരുന്നു .ചുരുങ്ങിയ വയനാട് ജില്ലയിലെ ഫുട്ബോളിലെ കരുത്തായി മാറുകയാണ് മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ കുട്ടികള്‍. ചുരുങ്ങിയ കാലം കൊണ്ട് നിവധി അംഗീകാരക്കള് മീനങ്ങാടി ഗ്രാമപഞ്ചായത്തിന് സംഭാവന ചെയ്തിട്ടുണ്ട് ഈ മിടുക്കന്മാര് ഫൗജുവാണ് ടീംമാനേജര്‍
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍