സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വീര മൃത്യു വരിച്ചവസന്തകുമാറിന്റെ സ്മരണക്കായ് അബുദാബിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.അബുദാബി അഹല്ല്യ ഹോസ്പ്പിറ്റലില്‍ വെച്ച് നടന്ന ക്യാമ്പ് ഡോക്ടര്‍ റോഷന്‍ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.അബുദാബിയിലെ സാമൂഹ്യ പ്രവര്‍ത്തകനും അസോസിയേഷന്റെ പ്രസിഡന്റുമായ നവാസ് മാനന്തവാടി അധ്യക്ഷത വഹിച്ചു. ജനറല്‍ വിഭാഗത്തിന് പുറമെ അസ്ഥി രേഗ ലിഭാഗം,നേത്ര രേഗ വിഭാഗം,ഹൃദ് രോഗ വിഭാഗം,ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, സ്തനാര്‍ബുദ നിര്‍ണ്ണയത്തിനായി മാമ്മോഗ്രാം പരിശോധന എന്നീ സേവനങ്ങള്‍ ലഭ്യമായിരുന്നു.രക്ഷാധികാരി നസീര്‍ പുളിക്കൂല്‍ സെക്രട്ടറി ജോണി കുര്യാക്കോസ് എന്നിവര്‍ സ്വാഗതം ആശംസിച്ചു.പ്രവാസികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ഭക്ഷണ രീതിയെ കുറിച്ചും പരിഹാര മാര്‍ഗ്ഗങ്ങളെ കുറിച്ചും ശ്രുതി സംസാരിച്ചു.പ്രവാസികള്‍ക്ക് നോര്‍ക്ക കാര്‍ഡ് എടുക്കുവാനും കാലാവധി കഴിഞ്ഞ കാര്‍ഡ് പുതുക്കുവാനുമുള്ള സൗകര്യം ഒട്ടേറെ പേര്‍ പ്രയോജനപ്പെടുത്തി. മലയാളി പ്രവാസികളുടെ നിറസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ മെഡിക്കല്‍ ക്യാമ്പില്‍ അസോസിയേഷന്‍ മീഡിയ കന്‍ഡ്രോളര്‍ ശരത്ത് മേലുവീട്ടില്‍ നന്ദി പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍