ഷക്കീല തസ്നിക്ക് ക്യാമ്പസ് ഫ്രണ്ടിന്റെ സ്നേഹാദരം
പനമരം:ബസ്സിന് പിറകില്‍ സ്കൂട്ടറിടിച്ച് തലക്ക് പരിക്കേറ്റ ബൈക്ക് യാത്രികരെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സയും,തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ട് പോകാനുള്ള സൗകര്യമൊരുക്കുകയും ചെയ്ത ഷക്കീല തസ്നിയെ ക്യാമ്പസ് ഫ്രണ്ട് ആദരിച്ചു. പനമരം ലൈബ മെഡിക്കല്‍ സെന്ററിലെ ഫാര്‍മസി അസിസ്റ്റന്റായ ഷക്കീലക്ക് വീട്ടില്‍ വെച്ച് രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ മൊമെന്റോ നല്‍കുകയും പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.കഴിഞ്ഞ 10 ന് വൈകുന്നേരം 6.30ന് കൈതക്കലില്‍ വെച്ച് ഷക്കീല തസ്നി യാത്ര ചെയ്ത ബസ്സിന് പിറകില്‍ ബൈക്ക് ഇടിച്ച് തലക്ക് പരിക്കേറ്റ് രക്തം ഒലിക്കുന്ന അവസ്ഥയില്‍ റോഡില്‍ കിടന്ന രണ്ട് പേരെ സ്വന്തം റിസ്ക്കില്‍ പനമരത്ത് ആശുപത്രി യിലെത്തിച്ചത് ഈ കെല്ലൂര്‍ സ്വദേശിനിയാണ്. കാംപസ് ഫ്രണ്ട് വയനാട് ജില്ലാ പ്രസിഡന്റ് അഫ്സല് തരുവണ, ജില്ലാ കമ്മിറ്റി അംഗങ്ങളായ റാഷിദ് എം കെ, ഷഹ്സാദ്, മാനന്തവാടി ഏരിയ ജോയിന്‍ സെക്രട്ടറി തന്‍സിഫ് കെല്ലൂര്‍, തരുവണ ഏരിയ പ്രസിഡന്റ് മിക്ദാദ് തരുവണ തുടങ്ങിയവര്‍ ഷക്കീല തസ്നിയുടെ വീട്ടില്‍ വെച്ച് രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ മൊമെന്റോ കൈമാറുകയും, മാനുഷിക പരിഗണന വെച്ച് ചെയ്ത സഹായത്തെ കുറച്ചുകാട്ടി സോഷ്യല്‍ മീഡിയയിലൂടെയും, ജോലി സ്ഥലത്തും വെച്ച് ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കേസ് കൊടുത്തതിനെ അഭിനന്ദിച്ചതിനോടൊപ്പം പരിപൂര്‍ണ പിന്തുണ വാഗ്ദാനം നല്‍കുകയും ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍