പ്രതിഷേധ കൂട്ടായ്മ നടത്തി
പുല്‍പ്പള്ളി:സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ചര്‍ച്ച് ബില്ലിന് പിന്നില്‍ ക്രൈസ്തവ സഭയെ തകര്‍ക്കാനുള്ള ഗുഢശ്രമമാണെന്നും ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് ഇരുളം സെന്റ് സെബാസ്ത്യന് ഇടവകാ സമുഹത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി.സഭയ്ക്കുള്ളില്‍ കടന്നുകയറി സഭയേയും വിശ്വാസത്തേയും തകര്‍ക്കാനുള്ള ഗൂഢ ശ്രമങ്ങള്‍ വിശ്വാസി സമൂഹം ചെറുത്ത് തോല്‍പ്പിക്കും.പ്രതിഷേധ കൂട്ടായ്മ കത്തോലിക്കാ കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി ഫൊറോന ഡയറക്ടര്‍ ഫാ. സോണി വടയാപറമ്പില്‍ ഉദ്ഘാടനം ചെയ്തു.ഷാജു പുല്‍പ്പാറ അദ്ധ്യക്ഷത വഹിച്ചു.ഫാ.ജോജോ ഔസേപറമ്പില്‍ കത്തോലിക്കാ കോണ്‍ഗ്രസ് മാനന്തവാടി രൂപതാ പ്രസിഡണ്ട് പ്രഫ.സാജു കൊല്ലപ്പള്ളില്‍ മുഖ്യ പ്രഭാഷണം നടത്തി., ഷൈ ജോ വാഴയല്, ബിജു മണ്ഡപത്തില്‍, ബിനു തേവര്‍ക്കുന്നേല്‍, തങ്കച്ചന്, സാജു, വര്‍ഗിസ്, എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഇരുളം ടൗണിലേക്ക് നടന്ന പ്രതിഷേധറാലിയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍