മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ ലോറിയില്‍ അനധികൃതമായി കടത്തിക്കൊണ്ടുവന്ന 1,20,000 എണ്ണം സിഗരറ്റ് പിടികൂടി.മൈസൂര്‍ ഭാഗത്തു നിന്നും വന്ന കെ.എല്‍ 49 ഇ 1280 നമ്പര്‍ ലോറിയില്‍ ബിസ്ക്കറ്റ് പെട്ടികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സിഗരറ്റ്.മടവൂര്‍ ആരാമ്പ്രം ഭാഗത്ത് എടക്കാട്ടില്‍ വീട്ടില്‍ റിയാസ് (27) എന്നയാളായിരുന്നു ലോറിയുടെ ഡ്രൈവര്‍.സിഗരറ്റും ലോഡുള്‍പ്പെടെ ലോറിയും തുടര്‍നടപടികള്‍ക്കായി ജി.എസ്.ടി സ്ക്വാഡിന് കൈമാറി.പിടിച്ചെടുത്ത സിഗരറ്റിന് ഉദ്ദേശം 6 ലക്ഷത്തോളം വില വരും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍