പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി
പനമരം ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ 2003-2005 വര്‍ഷത്തെ സയന്‍സ് ബാച്ചി ന്റെ പ്രഥമ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 'അനശ്വരം' സക്കൂളില്‍ വെച്ച് നടന്നു.35 ഓളം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സംഗമത്തിന് സൗഹൃദ കൂട്ടായ്മയും കലാപരിപാടികളും നിറം പകര്‍ന്നു. അധ്യാപകരുടെ സാന്നിധ്യത്തില്‍ നടന്ന പരിപാടിക്ക് പ്രജീഷ്, ഫഹദ്, രജിലേഷ്, നെവിന് രജീഷ്, ജിസ, സ്നേഹ, ചിത്ര എന്നിവര്‍ നേതൃത്വം നല്കി. പ്രഥമ സംഗമത്തിന്റെ സ്മരണയ്ക്കായി ഇവര്‍ രണ്ട് പോര്‍ട്ടബിള്‍ ആംബ്ലിഫയര്‍ സ്കൂളിലേക്ക് നല്കി. സ്കൂളിനെ പ്രതിനിധീകരിച്ച് പ്രിന്‍സിപ്പാള്‍ രാമചന്ദ്രന് എം.ആര് അധ്യാപിക ഷീന എന്നിവര്‍ ഇവഏറ്റുവാങ്ങി. വീണ്ടും ഒത്തു ചേരാനും സ്കൂളിനെ സ്നേഹിക്കാനും സാധിക്കും എന്ന ശുഭ പ്രതീക്ഷയില്‍ ഇത് ഒരു പ്രതിവര്‍ഷ സംഗമമായി നടത്താനുള്ള ദൃഢനിശ്ചയത്തോടെയാണ് അനശ്വരം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പിരിഞ്ഞത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍