ബൈക്കും നാല്‍ചക്ര ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്

മാനന്തവാടി തലശ്ശേരി റോഡില്‍ കുഴിനിലം പുത്തന്‍പുരയില്‍വെച്ച് ബൈക്കും നാല്‍ചക്ര ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരുക്കേറ്റു.തലപ്പുഴ ഇടിക്കര സ്വദേശികളായ പ്രസാദ്, ഭാസ്‌കരന്‍ എന്നീ മധ്യവയസ്‌കര്‍ക്കാണ് പരുക്കേറ്റത്. ഇരുവരേയും ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചൂവെങ്കിലും കാലിന് ഗുരുതര പരുക്കേറ്റ പ്രസാദിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ഇന്ന് വൈകുന്നേരം ആറ് മണിയോടെ ആയിരുന്നു അപകടം


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍