പനമരം ഗ്രാമ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
പനമരം ഗ്രാമ പഞ്ചായത്ത് 50,92,58,404 രൂപ വരവും 50,65,63,024 രുപ ചിലവും 26,95,380 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈ പ്രസിഡന്റ് ടി.മോഹനന് അവതരിപ്പിച്ചു.ഭവന മേഖലക്ക് 4,56,00000 രൂപയും പശ്ചാത്തല മേഖലയില്‍ റോഡ് വികസനത്തിന് 2,69, 20,000 രുപയും കാര്‍ഷിക മേഖലക്ക് 1,18,00000 രൂപ യും മാലിന്യ സംസ്കരണത്തിന് 1,30,00000 രുപയും മ്യഗ സംരക്ഷണത്തിന് 1,08, 46000 രൂപയും മുന്‍ഗണനാക്രമത്തില്‍ ഉള്‍പ്പെടുത്തി.ഭവന രഹിതരില്ലാത്ത പനമരം എന്ന സ്വപ്ന പദ്ധതിക്ക് 45600000 നടപ്പുവര്‍ഷം വകയിരുത്തി.കാര്‍ഷിക മേഖലയില്‍ അടുക്കള തോട്ടപച്ചക്കറിക്ക് 15,00,000 രൂപ നെല്‍കൃഷി വികസനത്തിന് 88,00.000 രൂപ ഉള്‍പ്പടെ 1,18,00,000 രൂപയാണ് വകയിരുത്തിയത്.മൃഗസംരക്ഷണ ക്ഷീരമേഖലക്ക് 1,08,46,000 രൂപ വകയിരുത്തി.നഗരത്തിലും പഞ്ചായത്ത് ഓഫീസിലും സി സി ടി വി സ്ഥാപിക്കുന്നതിന് 11,00,000 ' രൂപ വകയിരുത്തി.കുറുമ്പാലക്കോട്ട യുടെ സംരക്ഷണ നവീകരണത്തിന് ടൂറിസം പദ്ധതിയില്‍പ്പെടുത്തി 1,00,00, 000 രൂപയും.മാലിന്യ സംസ്കരണത്തിന് സീവേജ് പ്ലാന്റ് നിര്‍മ്മാണത്തിനും മറ്റുമായി 1,30,00000 രൂപയും വകയിരുത്തി.കബനി നദി സംരക്ഷണവും സൗന്ദര്യവല്‍ക്കരണത്തിനുമായി 6,00000 രൂപ വകയിരുത്തി.പുതിയ ബസ്റ്റാന്റും ബൈപ്പാസിനും യഥാക്രമം രണ്ട് കോടി യും ഒരു കോടി രൂപയുമായി വകയിരുത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍