സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ്
പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡും അനുമോദന സമ്മേളനവും നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു.പുല്‍പ്പള്ളി സ്റ്റേഷനില്‍ നിന്ന് സ്ഥലംമാറി പോകുന്ന സിഐ റെജീന കെ. ജോസിനും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാനധ്യാപിക റാണി വര്‍ഗീസിനും യാത്രയപ്പ് നല്കി. മികച്ച പ്രവര്‍ത്തനം നടത്തിയ സ്റ്റുഡന്റ് കേഡറ്റുകളെ അനുമോദിച്ചു. പിടിഎ പ്രസിഡന്റ് ഷാജി പനച്ചിക്കല്‍ അധ്യക്ഷത വഹിച്ചു. എസ്എച്ച്ഒ റെജീന കെ. ജോസ്, എസ്ഐ മാരായ രാജേഷ്, മണികണ്ഠന്, പ്രധാനധ്യാപിക റാണി വര്‍ഗീസ്, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്. ജയരാജ്, സ്കൂള്‍ മനേജര്‍ കെ.ആര്. ജയറാം, കെ.പി. ഗോവിന്ദന്‍കുട്ടി, എഎസ്ഐ സാജു, ബാബു വട്ടോളി, പ്രവീണ്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍