കെ.എസ്.ആര്.ടി.സി സര്‍വ്വീസ് പുനരാരംഭിച്ചു.
പുല്‍പ്പള്ളി:പെരിക്കല്ലൂര്‍ -എരുമേലി കെ.എസ്.ആര്.ടി.സി ബസ് സര്‍വ്വീസ് പുനരാരംഭിച്ചു.പെരിക്കല്ലൂരില്‍ നിന്ന് 2009 ല്‍ തുടങ്ങിയ പെരിക്കല്ലൂര്‍ എരുമേലി സര്‍വ്വീസ് ലാഭകരമായിരുന്നിട്ടും ചില സ്വകാര്യ ബസ് ഉടമകളെ സഹായിക്കാന്‍ നിര്ത്തലാക്കുകയായിരുന്നൂവെന്നും ഈ സര്‍വ്വീസുകളാണ് കെ.എസ്.ആര്.ടി.സി സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി സി.കെ ഹരികൃഷ്ണന്റെ ഇടപെടലിനെ തുടര്‍ന്ന് പുനരാരംഭിച്ചതെന്നും പെരിക്കല്ലൂര്‍ കെ.എസ്.ആര്.ടി.സി സരംക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു. പുനരാരംഭിച്ച കെ.എസ്.ആര്.ടി.സി സര്‍വ്വീസിന്റെ ഉദ്ഘാടനം പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് നിര്‍വ്വഹിച്ചു. സുനില്‍ ഡി.വാഴയ്ക്കല്‍,ജില്ലാ പഞ്ചായത്ത് അംഗം ഒ.ആര്.രഘു,ഫാ.സുനില്‍ പാറയ്ക്കല്‍,ജോണി പുത്തന്‍ കണ്ടം,മാത്യു പാത്തിക്കല്‍,ജോര്‍ജ് വെളിയത്തുമാലില്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍