അക്രമ വിരുദ്ധ സന്ധ്യ സംഘടിപ്പിച്ചു.
പുല്‍പ്പള്ളി:യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് പെരിയയില്‍ കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത്ത് ലാലിന്റെയും കൃപേഷിന്റെയും വിയോഗത്തില്‍ അനുസ്മരണം,അക്രമ വിരുദ്ധ സന്ധ്യയും സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് സംഷാദ് മരക്കാരിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി കെപിസിസി മെമ്പര്‍ കെ.എല്‍ പൗലോസ് ഉദ്ഘാടനം ചെയ്തു.ലയണല്‍ മാത്യു,അമല്‍ ജോയ്,ടി.എസ് ദിലീപ് കുമാര്‍,പി.എന്‍ ശിവന്,സിജു തോട്ടത്തില്‍,ഷിബു കൃഷ്ണ,സനു രാജപ്പന്,ലിജോ ജോര്‍ജ്,അമല്‍ പങ്കജാക്ഷന്, സിറിള്ജോസ്,ബിജോയ്,ശരത് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍