പതിനാലുകാരി പീഡനത്തിരയായ സംഭവം: മൂന്നാമതൊരാള്‍ കൂടി അറസ്റ്റില്‍
സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാല് കാരിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ മൂന്നാമതൊരാള്‍ കൂടി അറസ്റ്റിലായി. പുല്‍പ്പള്ളി പാക്കം പുത്തന്‍ പുരക്കല്‍ സിജു പൗലോസ് (36)നെയാണ് പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളായ ഭൂദാനം പള്ളിക്കര വീട്ടില്‍ പി എം സുരേഷ് (38) , ഭൂദാനം കോളനിയിലെ പൂച്ച സുര എന്ന പാലക്കല്‍ സുരേഷ് (42) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരവും, ബലാത്സംഗത്തിനുമാണ് കേസ്സെടുത്തിരിക്കുന്നത്. ഫെബ്രുവരി 08 ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരാള്‍ക്കെതിരെ മാത്രമായിരുന്നു മൊഴിയെങ്കിലും , പിന്നീട് കുട്ടിയെ വിശദമായ കൗണ്‍സിലിംഗിന് വിധേയമാക്കിയപോഴാണ് മൂവര്‍ സംഘം പീഡിപ്പിച്ചതായി തെളിഞ്ഞത്.മാനന്തവാടി നഗരസഭ പരിധിയിലെ ഒരു സ്കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിനിയെ ഒന്നാം പ്രതി സുരേഷ് 2017 മുതല്‍ 2018 വരെയുള്ള കാലയളവില്‍ പല തവണ പീഡിപ്പിച്ചതായായിരുന്നു പരാതി. ഇതിനെ തുടര്‍ന്ന് സുരേഷിനെ ഫെബ്രുവരി 09 ന് അറസ്റ്റ് ചെയ്യുകയും കോടതി പ്രതിയെ റിമാണ്ട് ചെയ്യുകയും ചെയ്തിരുന്നു.തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ വിശദമായ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോള്‍ മറ്റ് രണ്ട് പേരും കൂടി തന്നെ പീഡിപ്പിച്ചതായി മൊഴി നല്‍കുകയായിരുന്നു.
ചില ദിവസങ്ങളില്‍ ഒന്നാം പ്രതി സുരേഷ് രണ്ടാം പ്രതിയായ സുരേഷിനേയും, പാക്കം സ്വദേശിയായ യുവാവിനേയും കൂട്ടി സംഘം ചേര്‍ന്ന് പീഡിപ്പിച്ചതായും കുട്ടി പരാതിപ്പെടുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടാം പ്രതി സുരേഷിനെ കഴിഞ്ഞദിവസം പുല്‍പ്പള്ളി പോലീസ് ചെയ്തിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍