യൂത്ത് കോണ്‍ഗ്രസ് പുല്‍പ്പള്ളി മണ്ഡലം കണ്വെന്ഷന് നടത്തി
പുല്‍പ്പള്ളി:വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പുല്‍പ്പള്ളി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലം കണ്വെന്ഷന് സംഘടിപ്പിച്ചു.മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരിട്ട് ചെന്ന് വീടുവീടാന്തരം കോണ്‍ഗ്രസ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുള്ള ഡോര്‍ ടു ഡോര്‍ ക്യാമ്പയിന് വിജയിപ്പിക്കാനും തീരുമാനിച്ചു..യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് സംഷാദ് മരക്കാര്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു.പുല്‍പ്പള്ളി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് സിജു പൗലോസ് തോട്ടത്തില്‍ അധ്യക്ഷതവഹിച്ചു. സനു രാജപ്പന്. ലിജോ ജോര്‍ജ്. ഷിബു കൃഷ്ണ. ബിജോയ് ജോസ്. ശരത്ത്. തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍