ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലി നടത്തി
സുല്‍ത്താന്‍ ബത്തേരി:എക്സൈസ് വകുപ്പിന്റെയും സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജിന്റെയും ആന്റി ഡ്രഗ്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ 'വിമുക്തി ' പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ബൈക്ക് റാലി നടത്തി.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഷേബ എം ജോസഫ് റാലി ഉദ്ഘാടനം ചെയ്തു. പോലീസ് അസോസിയേഷന് പ്രതിനിധി സണ്ണി ജോസഫ് മുഖ്യ സന്ദേശം നല്കി. എക്സൈസ് വകുപ്പ് സി.ഐ രാജേന്ദ്രന്, കോളേജ് ആന്റി ഡ്രഗ്സ് ക്ലബ് കോഓര്‍ഡിനേറ്റര്‍ ഡോ. പി. എ. മത്തായി, എക്സൈസ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ സി.കെ. മണീകണ്ഠന്, ജോഷി തുമ്പനം എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി. കോളേജിലെ എന്‍.എസ്.എസ്, എന്‍.സി.സി കുട്ടികളും അംഗങ്ങളും റാലിയില്‍ അണി ചേര്‍ന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍