സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി ക്യാമ്പസ് ടീച്ചര്‍ എജ്യൂക്കേഷന്‍ സെന്ററിലെ സോഷ്യല്‍ സര്‍വീസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്യാമ്പസിലെ സുരക്ഷാ ജീവനക്കാരനായിരുന്ന കെ.സി പത്രോസ് അനുസ്മരണത്തിന്റെ ഭാഗമായി വയനാട് ജില്ലാ ഹോമിയോപ്പതി ആശുപത്രിയുടെ സഹകരണത്തോടെ മാനന്തവാടി ക്യാമ്പസില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി വത്സന് ഉദ്ഘാടനം ചെയ്തു.കോഴ്സ് ഡയറക്ടര്‍ എ സജിത്ത് അധ്യക്ഷനായിരുന്നു.ഡോ. ടി പി അരുണ്‍ കൃഷ്ണന്,രേഷ്മ ബാലകൃഷ്ണന്,എന്‍ അനുഷ,എസ് അഖില എന്നിവര്‍ സംസാരിച്ചു.മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോജി ജോര്‍ജ്, പ്രിയ പദ്മനാഭന്, സി എ സൗമ്യ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍