ചങ്ങാതിക്കുട്ടം പദ്ധതിക്ക് തുടക്കമായി
പുല്‍പ്പള്ളി: സമഗ്ര ശിക്ഷ കേരളയുടെയും ബത്തേരി ബി.ആര്.സിയുടെയും നേതൃത്വത്തില്‍ പുല്‍പ്പള്ളി പഞ്ചായത്തിലെ ഭിന്നശേഷിയുള്ള കുട്ടികളെ സ്കുളുമായി ബന്ധിപ്പിക്കുന്ന 'ചങ്ങാതിയെ തേടി' ചങ്ങാതിക്കുട്ടം പദ്ധതിയ്ക്ക് തുടക്കമായി.കല്ലുവയല്‍ ജയശ്രീ ഹയര്‍സെക്കണ്ടറി സ്കൂളിലെ പി.ടി അഭിജിത്തിന്റെ വീട്ടില്‍ ചങ്ങാതിക്കുട്ടം പദ്ധതിയുടെ പുല്‍പ്പള്ളി പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ.പോള്‍ നിര്‍വഹിച്ചു.ജയശ്രീ സ്കുള് ഹെഡ്മിസ്ട്രിസ് റാണി വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു.മഞ്ജുപി. ഐസക്ക്,സ്മിറ്റി തോമസ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍