നല്ലത് നാടറിയട്ടെ..! പൊരിവെയിലില്‍ വലഞ്ഞ അപേക്ഷകര്‍ക്ക് കുടിവെള്ളം നല്കി യുവ കൂട്ടായ്മ
പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന നിധിയുടെ ഭാഗമായി പനമരം കൃഷിഭവന് ഓഫീസില്‍ അപേക്ഷ നല്‍കാനെത്തിയ നൂറ് കണക്കിന് അപേക്ഷകര്‍ക്ക് കുടിവെള്ളം നല്കി പനമരം പ്രദേശത്തെ ചാരിറ്റി കൂട്ടായ്മയായ 'നന്മ 'യുടെ പ്രവര്‍ത്തകര്‍ മാതൃകയായി.കഠിനമായ ചൂടില്‍ ദാഹജലം നല്‍കുക വഴി നന്മ കൂട്ടായ്മ നാടിന് മാതൃകയായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.ജസീര്‍ കടന്നോളി,അമീര്‍ എം.കെ,ഫൈസല്‍ മഞ്ചേരി,ഫസല്‍,സി.കെ മുനീര്‍,താരീസ്,എച്ച്.എസ്.കെ തങ്ങള്‍, യൂനുസ്,അജ്മല്‍ പി.കെ,നൗഫല്‍,ഫൈസല്‍,മിദ്ലാജ്,അജ്മല്‍,ഷമീര്‍,മംനാഷ് തുടങ്ങിവരുടെ നേതൃത്വത്തിലാണ് കുടിവെള്ളം നല്‍കിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍