അനുശോചിച്ചു
പുല്‍പ്പള്ളി: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന് വസന്തകുമാര്‍ അടക്കമുള്ള ധീര ജവാന്മാര്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കേരള സ്റ്റേറ്റ് എക്സ് സര്‍വ്വീസ് ലീഗ് പുല്‍പ്പള്ളി യൂണിയന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ മൗന ജാഥയും അനുശോചന യോഗവും നടത്തി.ജോര്‍ജ് കോതാട്ടുക്കാലയില് അദ്ധ്യക്ഷത വഹിച്ചു.രാജേന്ദ്രന് കുടിലില്‍,വി.ആര് വിനോദ്,വര്‍ഗീസ് മാപ്പനാത്ത്,ജോളി തട്ടാം പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍