മണ്ണില്‍ പൊന്നുവിളയിച്ച് വിദ്യാര്‍ത്ഥികള്‍
കാര്യമ്പാടി:മനോഹരമായി പൂത്തും കായ്ച്ചും നില്ക്കുന്ന പച്ചക്കറി തോട്ടം. ഇളം മനസ്സില്‍ പഠനത്തോടൊപ്പം മണ്ണില്‍ പൊന്നുവിളയിച്ച് നാടിനാകെ മാതൃകയാവുകയാണ് കാര്യമ്പാടി ഗവ.എല്‍.പി.സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. കൃഷിയുടെ വിജയത്തില്‍ ആശങ്കപ്പെടുന്നവര്‍ക്ക് പ്രചോദനമവുകയാണ് ഇവര്‍.വാഴ,വഴുതന,ഇഞ്ചി,മഞ്ഞള്‍,പയര്‍,വെണ്ട,തക്കാളി,പച്ചമുളക്,കാന്താരി,വിവിധ ഇനം ചീരകള്‍,കോളി ഫഌവര്‍ തുടങ്ങി വിവിധയിനം പച്ചക്കറികളാണ് ഇവര്‍ കൃഷി ചെയ്തത്.സ്കൂളിലെ പ്രധാന അധ്യാപിക മേരി.ടി.പി ,അധ്യാപകനായ മുഹമ്മദ് ഷെരീഫ് ഇ.കെ എന്നിവരുടെ നേതൃത്വത്തില്‍ അധ്യാപകരും, ആബിദ ഫൈസല്‍, സുമേഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള പി.ടി.എ കമ്മറ്റിയും ഒരുമിച്ച് കുട്ടികളോടൊപ്പം സ്കൂളിന്റെ വെയിലേറ്റു വരണ്ടു തുടങ്ങിയ മണ്ണില്‍ പച്ചപ്പിന്റെ വിത്തുപാകുകയായിരുന്നു.കൃഷിയിടത്തിന് ഭംഗിയായി വിരിഞ്ഞു നില്ക്കുന്ന പൂക്കളും ചെടികളും സ്കൂളിലെത്തുന്നവര്‍ക്ക് വേറിട്ടൊരനുഭൂതിയാണ് നല്‍കുന്നത്.ഇവിടുത്തെ കായ്വിളകള് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധയിലേക്കാണ് ഉപയോഗിക്കുന്നത്. ഇതിന് പുറമെ തരിശായി കിടന്നിരുന്ന മണ്ണില്‍ തണലൊരുക്കുവാന്‍ പോന്ന മുളത്തൈകളും പൂമരങ്ങളും നട്ട് നനച്ച് പരിപാലിച്ച് പോരുന്നു.ഈ നന്മ നിറഞ്ഞ പച്ചപ്പ് കുട്ടികളുടെ മനസ്സുകളിലൂടെ നാളെയുടെ തണലൊരുക്കുമെന്ന വിശ്വാസത്തിലാണ് നാട്ടുകാരും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍