എസ്.ആര്.പി വയനാട് ജില്ലാ ഓഫീസ് ശിലാസ്ഥാപനം 23ന്.
ബത്തേരി:വര്‍ഗീയതക്കും ഫാസിസത്തിനുമെതിരെ സാമൂഹിക നീതിയുടെ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു പോരാടുന്ന, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വയനാട് ജില്ലാകമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 23 ന് ശനിയാഴ്ച രാവിലെ 10. 30ന് എസ്.ആര്.പിസംസ്ഥാന ജനറല്‍ സെക്രട്ടറി വി .കെ അശോകന് നിര്‍വഹിക്കും.ബത്തേരി സെന്റ് മേരീസ് കോളേജ് റോഡിലെ കാരക്കണ്ടി ഗാന്ധിനഗറിലാണ് എസ് ആര് പി ജില്ലാ ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നത്. പാര്‍ട്ടി സംസ്ഥാന ചെയര്മാന് എസ് രഞ്ജിത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം രാധാകൃഷ്ണന്, അഡ്വക്കേറ്റ് പ്രേംലാല്‍, എം എന്‍ ഗുണവര്‍ദ്ധനന്‍, കെ എസ് സഹദേവന് എന്നീ സംസ്ഥാന നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കുമെന്നു ജില്ലാ പ്രസിഡന്റ് കെ ആര് ജയറാം, സെക്രട്ടറി കെ എസ് സൈജു, ട്രെഷറര്‍ ശ്രീധരന് പുളിക്കല്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍